കോഴിക്കോട് : ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്ത സെപ്റ്റംബർ 11 മുതൽ 14 വരെ 81 കേന്ദ്രങ്ങളിൽ നടക്കും. വിപണിവിലയെക്കാൾ 30 ശതമാനം വിലക്കുറവിലാണ് വിൽപ്പന. 12 എണ്ണം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലായിരിക്കും. മിൽമ, കേരള ഗ്രോബ്രാൻഡ്, ഹോർട്ടികോർപ്പ് ഉത്പന്നങ്ങളും ലഭിക്കും.
കേര വെളിച്ചെണ്ണ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കാർഷികോത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും. ഹോർട്ടികോർപ്പിന്റെ കോഴിക്കോട്, വടകര സബ് സെന്ററുകളുടെ കീഴിൽ സെപ്റ്റംബർ 11 മുതൽ 68 ഓണച്ചന്തകൾ പ്രവർത്തിക്കും. ഇതിനുപുറമേ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടേതായി (വി.എഫ്.പി.സി.കെ.) ആറു കേന്ദ്രങ്ങളിൽ ഓണച്ചന്ത നടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.