താമരശേരി: താലൂക്ക് ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികള്‍ കുടുങ്ങി. കാഷ്വാലിറ്റി വഴി ജനറല്‍ ഒപിയിലേക്ക് ലിഫ്റ്റില്‍ പോകുന്ന മൂന്ന് രോഗികളാണ് കുടുങ്ങിയത്. 15 മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയവരെ ആശുപത്രി ജീവനക്കാരെത്തി ലിഫ്റ്റ് തുറന്ന് താഴെയിറക്കുകയായിരുന്നു.
ലിഫ്റ്റിന്റെ സാങ്കേതിക തകാരാറാണ് രോഗികള്‍ കുടുങ്ങാൻ കാരണമായതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഫെന്നി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.