സിനിമയിലെ ലൈംഗികാരോപണങ്ങളില്‍ ‘അമ്മ’യില്‍ പൊട്ടിത്തെറി. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബാബുരാജ് ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോന് ആവശ്യപ്പെട്ടു. അത് സീനിയറായായാലും ജൂനിയറായാലും മാറിനില്‍ക്കണം. ആരോപണം താന്‍ ജനറല്‍ സെക്രട്ടറിയാകുന്നത് തടയാനെന്ന ബാബുരാജിന്റെ വാദത്തിൽ ആരാണ് തടയുന്നതെന്ന് ബാബുരാജ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു
കുറ്റം വരുമ്പോള്‍ മാറി നില്‍ക്കുന്നതാണ് ഉചിതം. നിയമത്തെ ബഹുമാനിച്ചാല്‍ മാത്രമേ ആളുകള്‍ ഗൗരവത്തിലെടുക .ആരെയാണ് സംശയമെന്നത് പേര് വെളിപ്പെടുത്തണം. പേര് പറഞ്ഞാലാണ് കാര്യത്തിന്റെ ഗൗരവം മനസിലാകുകയെന്നും ശ്വേത വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.