കോഴിക്കോട്: റോഡരികില്‍ നിർത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതർ എറിഞ്ഞ് തകർത്തു. കൊടുവള്ളി കരുവൻപൊയില്‍ അങ്ങാടിയില്‍ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. കൊടുവള്ളി-പിലാശ്ശേരി-കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന സുല്‍ത്താൻ ബസിന്റെ ചില്ലാണ് എറിഞ്ഞ് തകർത്തത്.
ആക്രമണത്തില്‍ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നിട്ടുണ്ട്. സുല്‍ത്താൻ എന്ന പേരിലുള്ള മറ്റൊരു ബസ്സിന് നേരെയും ദിവസങ്ങള്‍ക്ക് മുമ്ബ് ആക്രമണമുണ്ടായതായി ജീവനക്കാർ പറഞ്ഞു. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും ബസ് ഉടമകളായ ടിസി ഉവൈസ്, കളത്തിങ്ങല്‍ ഇർഷാദ് എന്നിവർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും കൊടുവള്ളി പൊലീസ് സ്റ്റേഷനിലും ബസ് ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.