എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാന്റെ വസ്ത്രധാരണം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നുന്നുവെന്ന് എഴുത്തുകാരി തസ്ലിമ നാസറിനോട് ഖദീജ മൂർച്ചയുള്ള വാക്കുകളിലൂടെ പ്രതികരിച്ചതും ശ്രദ്ധിക്കപ്പെട്ടു.
എല്ലായിടത്തും മുഖം മറച്ചു പ്രത്യക്ഷപ്പെടുന്ന ഖദീജ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും വിഷയമായിട്ടുണ്ട്. റഹ്മാന്റെ സംഗീതത്തിനൊപ്പം ഖദീജ ആലപിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘ഫരിശ്തോ’ എന്ന ഗാനത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഖദീജ വിമർശനത്തിന് മനസ്സ് തുറന്നത്. മകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചകൾക്കും എ ആർ റഹ്മാൻ പ്രതികരിച്ചു. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് മകൾ ബുർഖ ധരിച്ചതിന്റെ കൂടുതൽ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ബുർഖ ധരിക്കുക എന്നത് മകൾ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണെന്നും അതിനെ മതപരമായ ഒന്ന് എന്നതിനേക്കാൾ മാനസികമായ (സൈക്കോളജിക്കൽ) ഒരു തീരുമാനമെന്നു കരുതാനാണ് വ്യക്തിപരമായി താനാഗ്രഹിക്കുന്നതെന്നും പറഞ്ഞ റഹ്മാൻ അവസരം ലഭിച്ചാൽ താനും ബുർഖ ധരിക്കുമെന്നും വെളിപ്പെടുത്തിയിരുന്നു.
‘എന്റെ മുഖം മറച്ചതിന് ഇത്തരം വിമർശനങ്ങളും വിവാദങ്ങളും ട്രോളുകളും എനിക്കെതിരെ ഉയർന്നുവരുന്നത് ആദ്യം വളരെ സങ്കടകരവും പ്രയാസകരവുമായിരുന്നു. അത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ അത് പൊരുത്തപ്പെടാൻ തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവർ നടത്തിയ വിലയിരുത്തലുകളും വിധികളും അവരുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. “ബുർഖ ധരിക്കാനുള്ള എന്റെ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു,” ഖദീജ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









