കോഴിക്കോട്: പെെപ്പ് പൊട്ടി മെഡി.കോളേജില്‍ കുടിവെള്ളം മുട്ടുന്നത് തുടർക്കഥയായിട്ടും പരിഹാരത്തിന് ആവിഷ്കരിച്ച മഴവെള്ള സംഭരണവും ഭൂഗർഭജല വർദ്ധനയും പദ്ധതി പാതി വഴിയില്‍.
പുതിയ കിണറുകള്‍ കുഴിച്ചും നിലവിലെ കുടിവെള്ള സ്രോതസുകള്‍ ഉപയോഗിച്ചും മഴവെള്ളം റീച്ചാർജ് ചെയ്ത് ശുദ്ധജല വിതരണം ഉറപ്പാക്കുന്നതാണ് പദ്ധതി. സി.ഡബ്ല്യു.ആർ.ഡി.എമ്മുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ പ്രാഥമികസർവേ മാത്രമാണ് ഇതുവരെ പൂർത്തിയായത്. സമഗ്രമായ പഠനത്തിനാവശ്യമായ പ്രൊപ്പോസല്‍ സി.ഡബ്ല്യു.ആർ.ഡി.എം നല്‍കിയെങ്കിലും മെഡി.കോളേജ് അധികൃതർ ഇനിയും അനുമതി നല്‍കിയിട്ടില്ല. 17, 76000 ലക്ഷമാണ് ചെലവ്. ആദ്യഘട്ടത്തില്‍ പുതിയ കിണറും ഭൂഗർഭ ജല സംഭരണിയും നിർമ്മിക്കാനാവശ്യമായ പഠനം പൂർത്തിയാക്കിയതാണ്. പക്ഷേ കിണർ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
പദ്ധതി
ആദ്യഘട്ടം എട്ട് മീറ്റർ വ്യാസത്തിലുള്ള കിണറാണ് സ്റ്റേഡിയത്തിന് സമീപം നിർമിക്കുക. സി.ഡബ്ല്യു.ആർ.ഡി.എം പഠനത്തില്‍ ഇവിടെ കിണർകുഴിച്ചാല്‍ വെള്ളംകിട്ടുമെന്ന് കണ്ടെത്തി. സമീപത്തായി ഒരു കോടി ലിറ്റർ വെള്ളം ഉള്‍ക്കൊള്ളുന്ന രണ്ട്ഭൂഗർഭ ജല സംഭരണിയും നിർമ്മിക്കും. കിണറില്‍ നിന്നുള്ള വെള്ളം പമ്ബ് ചെയ്ത് സംഭരിക്കാനാണ് പദ്ധതി. രണ്ടാംഘട്ടത്തില്‍ മൈതാനത്തായി രണ്ട് കുളങ്ങള്‍ നിർമിച്ച് ഹൈഡെൻസിറ്റി പോളിത്തീൻ ഫിലിമിട്ട് മഴവെള്ളം സംഭരിക്കും. 250 ഏക്കറിലായി കിടക്കുന്ന കോളേജ് കാമ്ബസില്‍ നിന്ന് ഒരു വർഷം ഏകദേശം 250 കോടി ലിറ്റർ മഴവെള്ളം ലഭിക്കുന്നുണ്ട്. ഇതിന്റെ 50 ശതമാനമെങ്കിലും ശേഖരിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം മഴവെള്ളം റീച്ചാർജ് ചെയ്യാനുള്ള പലതരത്തിലുള്ള സംവിധാനങ്ങളുമുണ്ടാക്കും.നിലവില്‍ മെഡിക്കല്‍ കോളേജിലുള്ള മൂന്ന് കുഴല്‍കിണറുകളിലെ വെള്ളവും പരിശോധിക്കും. എത്ര വെള്ളം ദിവസവും ഈ കിണറുകളില്‍ നിന്ന് എടുക്കാനാവും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും പഠനം നടക്കും. ഈ കുഴല്‍കിണറുകളിലെ വെള്ളം കുടിവെള്ളാവശ്യത്തിനായി ഉപയോഗിക്കാറില്ല. നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും മറ്റുമായി ദിവസവും 20,000 ലിറ്റർ വെള്ളം മാത്രമാണെടുക്കുന്നത്. എസ്.ടി.പികളില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കാനും പദ്ധതിയുണ്ട്. നാല് മലിനജല ശുദ്ധീകരണ പ്ലാന്റുകളാണ് കോളേജിലുള്ളത്. ഇവിടെ നിന്നുള്ള വെള്ളം കനോലി കനാലിലേക്ക് തുറന്നുവിടുന്നതിന് പകരം പ്രത്യേക പൈപ്പ് ലൈനുകള്‍ വഴി ശുചിമുറികളില്‍ ഫ്ളഷ് ചെയ്യുന്നതിനും ചെടി നനയ്ക്കുന്നതിനും മറ്റും പ്രയോജനപ്പെടുത്തും. രണ്ട് പെെപ്പ് ലെെനുകള്‍ വഴി കുടിവെള്ളത്തിനും മറ്റുള്ള ആവശ്യങ്ങള്‍ക്കും എന്ന രീതിയിലാണ് വെള്ളമെടുക്കുക.
കുടിവെള്ളം മുടങ്ങല്‍ തുടർക്കഥ
പൂളക്കടവ്, കൂളിമാട് ജല സംഭരണികളില്‍ നിന്നാണ് മെഡി.കോളേജിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. ഇരു പ്ലാന്റുകളില്‍ നിന്നുള്ള പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നതിനാല്‍ ശസ്ത്രക്രിയകളും പോസ്റ്റ് മോർട്ടവും മുടങ്ങുന്നത് നിത്യസംഭവമാണ്.കഴിഞ്ഞ ദിവസവും ഒ.പി ബ്ലോക്കില്‍ വെള്ളം മുടങ്ങി രോഗികള്‍ ബുദ്ധിമുട്ടിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










