ന്യൂഡല്‍ഹി:
തുടര്‍ച്ചയായി നാലമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റര്‍ പെട്രോളിന് കോഴിക്കോട് 81.93 രൂപയാണ്.
ഡീസലിനാകട്ടെ 75.42 രൂപയും. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വര്‍ധിക്കാന്‍ ഇടയായത്. ഇതോടെ നാലുദിവസംകൊണ്ട് പെട്രോളിന് 40.07 രൂപയും ഡീസലിന് 79 പൈസയും വര്‍ധിച്ചു.
പെട്രോള്‍ വിലയില്‍ സെപ്റ്റംബര്‍ 22 മുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നില്ല. ഒക്ടോബര്‍ രണ്ടു മുതല്‍ ഡീസല്‍ വിലയും മാറ്റമില്ലാതെ തുടരുകയായിരുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കാന്‍ തുടങ്ങിയെന്നാണ് എണ്ണക്കമ്ബനികള്‍ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









