ചാറ്റുകൾ 7 ദിവസത്തിനു ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചറായ ഡിസപ്പിയറിങ് മെസ്സേജ് ഇന്ത്യയിൽ അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത ഈ സേവനം നമുക്ക് പ്രയോജനപെടുത്താം. ആൻഡ്രോയിഡ് ഐഒഎസ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ലഭ്യമാണ്.
ഒരുതവണ ഓപ്ഷൻ എനേബിൾ ചെയ്താൽ പിന്നീട് വരുന്ന മെസ്സേജുകൾ ഏഴുദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകും. ചാറ്റ് ചെയ്ത കാര്യങ്ങൾ മറന്നു പോകാതിരിക്കാനാണ് 7 ദിവസത്തിനു ശേഷം മെസ്സേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ആരംഭിച്ചിരിക്കുന്നത് എന്നാണ് വാട്സാപ്പിന്റെ വിശദീകരണം. ചാറ്റിൽ കോൺടാക്ട് നമ്പർ സെലക്ട് ചെയ്ത് അതിലുള്ള ഡിസപ്പിയറിങ് മെസ്സേജ് സെറ്റിംഗ്സ് ആക്ടീവ് ചെയ്യാവുന്നതാണ്.
ഡിസപ്പിയറിങ് മെസ്സേജ് ഒരു തവണ ആക്ടീവ് ആക്കി കഴിഞ്ഞാൽ ശ്രദ്ധിക്കാതെ കിടക്കുന്ന മെസ്സേജുകൾ ഏഴ് ദിവസം കഴിഞ്ഞാൽ അപ്രത്യക്ഷമാകും. എന്നാൽ മെസ്സേജിന് റിപ്ലൈ നൽകിയിട്ടുണ്ടെങ്കിൽ ആ ചാറ്റ് അപ്രത്യക്ഷമാകാതെ തന്നെ കിടക്കും. ദിവസങ്ങൾക്കു മുമ്പ് അനാവശ്യ മെസ്സേജുകളും ഫയലും കൂട്ടത്തോടെ നീക്കംചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ് പ്രഖ്യാപിച്ചിരുന്നു. ബൾക്ക് ഡിലീറ്റ് ഫീച്ചർ ആണ് അന്ന് അവതരിപ്പിച്ചത്.
സ്റ്റോറേജ് സ്പേസ് ലഭിക്കത്തക്കവിധം അനാവശ്യമായ കാര്യങ്ങൾ ഡിലീറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം. കൂട്ടത്തോടെ ഐറ്റംസ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ആണ് ഒരുക്കിയത്. ആപ്പിലെ സെറ്റിംഗ്സിൽ കയറി ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. സെറ്റിംഗ്സിന് താഴെ സ്റ്റോറേജ് ആൻഡ് ഡേറ്റ തെരഞ്ഞെടുത്ത ശേഷം മാനേജ് സ്റ്റോറേജ് ചെയ്താൽ മുന്നോട്ടുപോകാൻ കഴിയുന്ന വിധമാണ് സംവിധാനം. സ്റ്റോറേജ് ഫുൾ ആയാൽ ഇക്കാര്യം ഉപയോക്താവിനെ വാട്സപ്പ് ആരീക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









