പൊറോട്ടയും ബീഫും മലയാളികളുടെ ദേശീയ ഭക്ഷണമാണെന്ന് തമാശയായി പറയാറുണ്ട്. മാസത്തിലൊരിക്കലെങ്കിലും പൊറോട്ട കഴിക്കാത്ത മലയാളി ഇല്ലെന്ന് പറയപ്പെടുന്നു.
ചെറിയ കുട്ടികൾ പോലും നേർത്തതും മൃദുവായതും ക്രിസ്പിയുമായ പൊറോട്ട വളരെ കഴിക്കുന്നു. ഈ ഇനം രുചികരമാണെങ്കിലും, അത് അമിതമായി കഴിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു. ഇതിന് പ്രധാന കാരണം ആരോഗ്യപ്രശ്നങ്ങളാണ്. പൊറോട്ട മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ കഴിക്കാവൂ.
പതിവായി പൊറോട്ട കഴിച്ചില്ലെങ്കിലും പൊറോട്ട കഴിച്ചശേഷം നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. പൊറോട്ടയും ഇറച്ചിയും തിന്നശേഷം ചായയും കാപ്പിയും കുടിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാൻ ഇത് ഇടയാക്കും. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ടാനിൻ ആണ് വില്ലൻ. പൊറോട്ട പ്രേമികള്‍ക്ക് ദഹനപ്രശ്നങ്ങള്‍, അസിഡിറ്റി, മലബന്ധം എന്നിവ ഉണ്ടാകുന്നതിന്റെ കാരണവും ടാനിനാണ്.
നല്ല വിശപ്പുള്ള സമയങ്ങളില്‍ പൊറോട്ട കഴിക്കാതിരിക്കുക. വിശപ്പ് വളരെപ്പെട്ടെന്ന് ശമിക്കുമെങ്കിലും ഇങ്ങനെ പതിവായി ചെയ്യുന്നത് പോഷക കുറവുണ്ടാക്കും. പൊറോട്ട കഴിച്ചയുടൻ കിടക്കുന്നതും ഒഴിവാക്കുക. ദഹനപ്രശ്നങ്ങള്‍, അസിഡിറ്റി എന്നിവയ്ക്ക് ഇത് കാരണമാവാം. പൊറോട്ടയ്‌ക്കൊപ്പം പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നതും പഴങ്ങള്‍ കഴിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും.
നാരുകള്‍ തീരെയില്ലാത്ത മൈദയാണ് പൊറോട്ടയിലെ പ്രധാന ഘടകം. അതിനാല്‍ത്തന്നെ ദഹിക്കാൻ ഏറെ പ്രയാസമാണ്. പൊറോട്ട കഴിച്ചശേഷം ദഹനത്തെ സഹായിക്കുന്ന എന്തെങ്കിലും കഴിക്കുന്നത് നന്നായിരിക്കും. ഹോട്ടലിലെ ക്യാഷ് കൗണ്ടറിനടുത്ത് പെരുംജീരകം വച്ചിരിക്കുന്നത് കണ്ടിട്ടില്ലേ?. പെരുംജീരകം ദഹനത്തെ സഹായിക്കുന്നതാണ്. അത് അല്പം കഴിച്ചാല്‍ ദഹനപ്രശ്നങ്ങളൊന്നും ഉണ്ടാവില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










