മുക്കം: ആശുപത്രിയില്‍ ബന്ധുവിനെ കാണാനെത്തിയ യുവതിയുടെ സ്കൂട്ടർ മോഷണം പോയി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കെഎംസിടി ആശുപത്രിയിലാണ് സംഭവം. ചാത്തമംഗലം എൻഐടി പലനില്‍ക്കും കണ്ടിയില്‍ ജലീലിന്‍റെ ഭാര്യ ചികില്‍സയിലിരിക്കുന്ന ബന്ധുവിനെ കാണാനായാണ് ആശുപത്രിയില്‍ എത്തിയത്.
പാർക്കിംഗ് ഏരിയായില്‍ വണ്ടി നിർത്തി പോയപ്പോള്‍ താക്കോല്‍ എടുക്കാൻ മറന്നു പോയി. തിരിച്ചെത്തിയപ്പോള്‍ വണ്ടി കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ സിസിടിവി പരിശോധിച്ചതോടെയാണ് യുവാവ് വണ്ടി കൊണ്ടു പോകുന്ന ദൃശ്യം ലഭിച്ചത്. തുടർന്ന് മുക്കം പോലീസില്‍ പരാതി നല്‍കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










