ചാത്തമംഗലം പുഴക്കോട് നരസിംഹമൂർത്തി ക്ഷേത്രത്തിനടുത്ത് വൃദ്ധനെ പുഴയിൽ കാണാതായി. തച്ചിക്കോളി വീട്ടിൽ മാധവൻ നായരെ (81)യാണ് കാണാതായത്. ക്ഷീര കർഷകനായ മാധവൻ നായരെ പുലർച്ചെ മുതൽ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയിരുന്നു.
തുടർന്ന് അടുത്തുള്ള പുഴക്കടവിൽ ഉപേക്ഷിച്ച നിലയിൽ കുടയും ചെരിപ്പും കണ്ടെത്തിയിരുന്നു. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം ഫയർ ഫോഴ്സും കുന്ദമംഗലം എസ് ഐ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തിരച്ചിൽ തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










