മാവൂര്‍: പട്ടാപ്പകല്‍ കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ കയറുന്നത് പതിവാകുന്നു. മാവൂര്‍ പള്ളിയോള്‍ ചിറയ്ക്കല്‍ താഴത്തെ വാഴക്കൃഷിയിലേക്കാണു കഴിഞ്ഞ ദിവസം നട്ടുച്ചനേരത്ത് കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത്.
വ്യാപകമായി കൃഷിയിടം കുത്തി നശിപ്പിക്കുകയും ചെയ്തു. പന്നിക്കൂട്ടം ആക്രമിക്കുന്നതിനാല്‍ ഇവയെ തുരത്താൻ കഴിയാതെ കർഷകരും ദുരിതത്തിലായി.
കുന്നിൻ പ്രദേശത്തെ കുറ്റിക്കാട്ടിലാണു ഇവയുടെ വിഹാര കേന്ദ്രം.രാത്രി പന്നിക്കൂട്ടം ഇറങ്ങുന്നതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നു പരിസരവാസികള്‍ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









