മാവൂർ: മാവൂരിൽ ടോറസ് ലോറി മറിഞ്ഞ് അപകടം. മാവൂർ അങ്ങാടിക്ക് സമീപം ഹെൽത്ത് സബ്സെന്ററിന് സമീപമാണ് അപകടം. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. പ്രദേശത്ത് രാവിലെ മുതല്‍ കനത്ത മഴയായിരുന്നു.
കോഴിക്കോട്ടേക്ക് ചില്ലിമെറ്റലുമായി പോകുകയായിരുന്ന ലോറി റോഡിന് സമീപം നിർത്തിയിടുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തിയിടിഞ്ഞാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റ് വാഹനങ്ങളൊന്നും അപകടസമയത്ത് റോഡില്‍ ഇല്ലാത്താതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ല. പ്രദേശത്ത് ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










