മാവൂർ: വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്ന ഇടമായി മാറി മാവൂർ. അപൂർവ ഇനത്തില്‍ പെട്ട ദേശാടനകിളികള്‍ ഉള്‍പ്പടെ എത്തുന്ന തണ്ണീർ തടവും കൃഷിയിടങ്ങളും മലിനമായതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ വിഷു ദിനത്തില്‍ രാത്രിയില്‍ മാവൂർ – കോഴിക്കോട് റോഡില്‍ തണ്ണീർ തടത്തില്‍ കക്കുസ് മാലിന്യം തള്ളിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസം മാവൂർ കുറ്റികടവിലെ ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു. വൈത്തനാരി പറമ്ബിലെ വെള്ളം കെട്ടിനില്‍ക്കുന്ന വയലോരത്താണ് വലിയതോതില്‍ കക്കൂസ് മാലിന്യം തള്ളിയത്. മാലിന്യം വാഹനത്തില്‍ നിന്നും റോഡിലും വീണതിനാല്‍ പ്രദേശത്ത് ഉണ്ടായ അസഹനീയമായ ദുർഗന്ധമുണ്ടാവുകയായിരുന്നു. നാട്ടുകാർ നടത്തിയ പരിശോധനയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ കുഴിയെടുത്ത് സ്ഥിരമായി മാലിന്യം മുടുകയാണെന്ന് മനസിലാക്കി. ഈ പരിസരത്ത് തന്നെയാണ് കുടിവെള്ള പദ്ധതിയുടെ കിണറുള്ളത് ഇവിടെ ഇറച്ചി കോഴിമാലിന്യം,ഹോട്ടല്‍ മാലിന്യം കെട്ടിടാവശിഷ്ടങ്ങള്‍, കക്കൂസ് മാലിന്യം മറ്റു അവശിഷ്ടങ്ങള്‍ രാത്രികാലങ്ങളില്‍ തള്ളുന്നുണ്ടെന്നും ഇങ്ങനെ വയല്‍ നികത്തുകയാണെന്നും നാട്ടുകാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










