കോഴിക്കോട്: ജൂലൈ 5, ഇന്ന് മലയാള സാഹിത്യത്തിന്റെ അനശ്വര സുല്‍ത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 31-ാം ചരമവാർഷികം.
“എന്റെ എഴുത്തുകള്‍ വായിച്ച് ഏറ്റവും കൂടുതല്‍ ചിരിച്ചതും കരഞ്ഞതും ഞാനായിരിക്കും, കാരണം അതെല്ലാം എന്റെ അനുഭവങ്ങളായിരുന്നു,” എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍ മലയാള സാഹിത്യത്തിന്റെ ഹൃദയത്തില്‍ എന്നും മുഴങ്ങുന്നു. ജീവിതത്തെ പ്രേമത്തിന്റെയും നർമത്തിന്റെയും തങ്കവെളിച്ചത്തില്‍ ആവാഹിച്ച ബഷീർ, മലയാള സാഹിത്യത്തെ തനതായ ശൈലിയില്‍ പുനർനിർവചിക്കുകയാണ് ചെയ്തത്.
1994 ജൂലൈ 5-ന് ലോകത്തോട് വിടപറഞ്ഞെങ്കിലും, ബഷീറിന്റെ കഥകളും കഥാപാത്രങ്ങളും ഇന്നും വായനക്കാരുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍, പ്രേമലേഖനം, അനർഘനിമിഷം തുടങ്ങിയ കൃതികള്‍ മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന അതുല്യ കലാ സൃഷ്ടികളാണ്. “ഞാ ഞ്ഞീം മാന്തും,” “കള്ളസ്സാച്ചി പറേങ്കയ്യേല,” “പത്ക്ക പറാ” തുടങ്ങിയ വാമൊഴികള്‍ ഇന്നും ജനകീയ ഭാഷയുടെ ഭാഗമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










