മുക്കം: കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 11ാമത് മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍ 2025 ജൂലൈ 24 മുതല്‍ 27 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കുമെന്ന് സംഘാടക സമിതി മുക്കത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് കേരള അഡ്വഞ്ചര്‍ ടൂറിസം പ്ര?മോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്ര?മോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ്‌് അസോസിയേഷന്‍ ആണ് പരിപാടിയുടെ സാങ്കേതിക നിയന്ത്രണം നിര്‍വഹിക്കുക.
രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും, മറ്റും 17 രാജ്യങ്ങളില്‍ നിന്നുമുള്ള കായാക്കര്‍മാര്‍ ഫെസ്‌റ്റിവലില്‍ പങ്കാളികളാകും. റിവര്‍ ഫെസ്‌റ്റിവല്‍ പ്രചരാണര്‍ത്ഥം ജൂലായ് 6 മുതല്‍ ഇരുപതാം തീയ്തിയവരെ വിവിധ പഞ്ചായത്തുകളിലായി വ്യത്യസ്‌ത മത്സരങ്ങളും,പരിപാടികളും സംഘടിപ്പിക്കും. ജൂലൈ 6 നു തിരുവമ്ബാടിയില്‍ ചൂണ്ടയിടല്‍ മത്സരം നടക്കും. എട്ടാം തീയ്യതി കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിയില്‍ മഴനടത്തവും, 11 നു കോടഞ്ചേരി ചെമ്ബുകടവില്‍ മഡ് ഫുട്‌ബാളും, 12 നു മുക്കം മണാശ്ശേരിയില്‍ കബഡി മത്സരവും, തിരുവമ്ബാടിയില്‍ ഫാം ടൂറും, കോടഞ്ചേരി തേവര്‍മല മണ്‍സൂണ്‍ ഓഫ് റോഡ് സഫാരി, കക്കാടം പൊയിലില്‍ മഴ നടത്തം എന്നിവയും നടക്കും.13നു തിരുവമ്ബാടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, 14 നു കോടഞ്ചേരി വട്ടച്ചിറയില്‍ മഴയാത്ര, 16 നു കോടഞ്ചേരിയില്‍ ബ്രഷ് സ്‌ട്രോക്ക് എന്ന പേരില്‍ ചിത്ര രചന, 17 നു ലക്കിടി മുതല്‍ അടിവാരം വരെ മഴയാത്ര, പെരുമണ്ണയില്‍ കാളപൂട്ട്, 19 നു തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഓഫ് റോഡ് ഫണ്‍ ഡ്രൈവ്, കോടഞ്ചേരി പുളിക്കയത്തു ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ്, നെല്ലിപ്പൊയിലില്‍ വടം വലി, 20 നു തിരുവമ്ബാടി മുത്തപ്പന്‍ പുഴയില്‍ മണ്‍സൂണ്‍ വാക്ക്, പൂവാറംതോടില്‍ ഓഫ് റോഡ് എക്‌സ്പെഡിഷന്‍, കോഴിക്കോട്,മലപ്പുറം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നുള്ള സൈക്ലിങ് എന്നിവയാണ് സംഘടിപ്പിക്കുകയെന്നു സംഘാടകര്‍ വ്യക്‌തമാക്കി.
മുക്കത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം.എല്‍.എ.ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്ബകശ്ശേരി, തിരുവമ്ബാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, പ്രീ ഇവന്റ് കണ്‍വീനര്‍ ശരത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










