കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ളത് 114 പേർ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് നിപ സമ്ബര്‍ക്കപ്പട്ടികയില്‍ ആകെ 485 പേരാണുള്ളത്. മലപ്പുറം 192, പാലക്കാട് 176, എറണാകുളത്ത് 2, കണ്ണൂരില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ സമ്ബര്‍ക്കപ്പട്ടികയിലുള്ളവർ. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്.
ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 7 സാമ്ബിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










