കോഴിക്കോട്: ഇന്നത്തെ ബഹ്റൈൻ- കോഴിക്കോട് സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓപറേഷനല്‍ റീസണ്‍ കൊണ്ടാണു സർവീസ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.
അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ ഇതേ റൂട്ടിലെ മറ്റു സർവീസുകള്‍ പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. അല്ലാത്ത പക്ഷം ടിക്കറ്റിൻ്റെ തുക പൂർണമായും തിരികെ ലഭിക്കും
സർവീസ് റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. അവധിക്കാല യാത്രക്കായി തയ്യാറെടുത്തവരെയാണ് ബുദ്ധിമുട്ടിലാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









