തെലങ്കാനയിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. . വളരെയധികം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൃത്യത്തിൽ, കൊലയാളികൾ കൊലപാതക തന്ത്രം പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഭർത്താവിന്റെ ചെവിയിൽ വിഷം ഒഴിച്ചാണ് അവർ ഈ ക്രൂരകൃത്യം നടത്തിയത്. മരിച്ചയാൾ സമ്പത്ത് എന്ന ശുചീകരണ തൊഴിലാളിയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ സമ്പത്തിന്റെ ഭാര്യ രമാദേവിയും മറ്റ് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനത്തിന് അടിമയായിരുന്ന സമ്പത്ത് മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമ്പത്തിനും രമാദേവിക്കും രണ്ട് കുട്ടികളാണ് ഉള്ളത്. രമാദേവി ഒരു ചായക്കടയിൽ ജോലി ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. ഇവിടെ വച്ചാണ് ഇവർ 50 -കാരനായ കരൺ രാജയ്യയെ പരിചയപ്പെടുന്നതും ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










