കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി മാതാപിതാക്കളുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയും നേരിട്ടും ലക്ഷക്കണക്കിന് രൂപ കബളിപ്പിച്ച കേസിലെ പ്രതിയെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരത്താനം സ്വദേശി രാഹുൽ എസ്.പി (34) ആണ് അറസ്റ്റിലായത്. പണം കബളിപ്പിച്ച ശേഷം പ്രതി ഉത്തർപ്രദേശിലും വാരണാസിയിലും ഒളിവിൽ കഴിയുകയായിരുന്നു.വാരണാസിയിലെത്തി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. എന്നാൽ ഈ സമയം, പ്രതി കേരളത്തിലേക്ക് കടന്നിരുന്നു. തുടർന്ന്, പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.എം. സുനിൽ കുമാറും ചന്ദ്രനും തിരുവനന്തപുരത്തേക്ക് പോയി അന്വേഷണം നടത്തി.
ഭാഗവത സപ്താഹ ദിനത്തിൽ കുറ്റിച്ചലിലെ ഒരു ക്ഷേത്രത്തിൽ അജ്ഞാതനായ ഒരു യുവാവ് എത്തിയതായി അവർക്ക് വിവരം ലഭിച്ചു. പിന്നീട്, അന്വേഷണത്തിനിടെ, പ്രതിയുടെ പിതാവ് ഒരു വാടക സ്ഥലം കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ പോലീസ് സാഹസികമായികസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ വലയിലായെന്ന് ബോധ്യപ്പെട്ട പ്രതി നെഞ്ചുവേദനയും മാനസിക അസ്വസ്ഥതയും അഭിനയിച്ച് പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി പൂര്‍ണ ആരോഗ്യവാനാണെന്ന് ബോധ്യപ്പെട്ട ശേഷം കോഴിക്കോട് പേരാമ്പ്ര സ്റ്റേഷനിലെത്തിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










