അര്‍ബുദകോശങ്ങളെ നിയന്ത്രിക്കാനും നശിപ്പിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുക ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ച് നിര്‍ത്തുന്നത് അര്‍ബുദകോശങ്ങളുടെ വളര്‍ച്ച ബുദ്ധിമുട്ടിലാക്കും . രക്തത്തിലെ പഞ്ചസാരയില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനയെല്ലാം അര്‍ബുദകോശങ്ങള്‍ക്ക് വലിയ വിരുന്ന് പോലെയാണ്. വളരെ പെട്ടെന്ന് വ്യാപിക്കാനുള്ള ഊര്‍ജ്ജം ഇത്തരം ഗ്ലൂക്കോസ് വര്‍ധന അവയ്ക്ക് നല്‍കും. ഇതിനാല്‍ റിഫൈന്‍ ചെയ്ത കാര്‍ബ്, മധുരപാനീയങ്ങള്‍ എന്നിങ്ങനെ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വര്‍ധിക്കാന്‍ ഇടയാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് അര്‍ബുദ നിയന്ത്രണത്തില്‍ സഹായിക്കും. പകരം ഫൈബര്‍ സമൃദ്ധമായി അടങ്ങിയ സന്തുലിതമായ ഭക്ഷണം ചെറിയ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ കീറ്റോജെനിക് ഭക്ഷണങ്ങള്‍ അര്‍ബുദകോശങ്ങളെ വളരാന്‍ സമ്മതിക്കാതെ ക്ഷീണിപ്പിക്കും. കാര്‍ബോ കുറച്ച് അവോക്കാഡോ, ഒലീവ് എണ്ണ, നെയ്യ്, നട്സ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പിലേക്ക് മാറുമ്പോള്‍ ശരീരം പഞ്ചസാരയ്ക്ക് പകരം കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങും. കീറ്റോസിസ് എന്ന ഈ അവസ്ഥ കീറ്റോണുകളെ ഉത്പാദിപ്പിക്കും. ഇത് അര്‍ബുദകോശങ്ങളെ നിയന്ത്രിക്കാന്‍ സഹായകമാണ്. ശരീരത്തിനാകാം കൂടുതല്‍ ചലനം ശരീരത്തിനുണ്ടാകുന്ന ചലനങ്ങളും വ്യായാമവും അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ സുപ്രധാനമാണ്. ഇത് ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുകയും ഹോര്‍മോണുകളെ ബാലന്‍സ് ചെയ്യുകയും നിരന്തരമായ നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും. അസാധാരണമായ കോശവളര്‍ച്ചയെ തടയുന്ന മൈറ്റോകോണ്‍ഡ്രിയയുടെ ആരോഗ്യത്തിനും വ്യായാമം നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










