ദോഹ: വീട്ടുജോലിക്കാരിയായി ജോലി വാഗ്ദാനം ചെയ്ത ഒരു യുവതിക്ക് സ്വന്തം നാട്ടുകാരനോടൊപ്പം ഖത്തറിലെത്തിയപ്പോൾ നേരിടേണ്ടിവന്നത് കഷ്ടപ്പാടുകൾ . ഖത്തറിൽ തന്റെ സഹയാത്രികനായിരുന്ന സ്വദേശി പുരുഷനെ മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത കാര്യം അവൾക്ക് അറിയില്ലായിരുന്നു.
ഏറെ വൈകിയിട്ടും ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇദ്ദേഹം പുറത്തേക്ക് വരാതായതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് കാര്യം അന്വേഷിച്ചു. ഇതോടെയാണ് കൂട്ടുപ്രതിയാണ് എന്ന സംശയത്താൽ കൊല്ലം സ്വദേശിനിയെ പിടികൂടുന്നത്. ഒരു മാസത്തോളം ജയിലിൽ കഴിയേണ്ടിയും വന്നു. സഹയാത്രികന്‍റെ ലഗേജിൽ കണ്ടെത്തിയ മരുന്നുകളുമായി ബന്ധപ്പെട്ട് ഇവർ നിരപരാധിയാണ് എന്ന് കോടതിക്ക് ബോധ്യമായതിനാൽ പിന്നീട് ജയിൽ മോചിതയായി. എന്നാൽ, ജയിൽ മോചിതയായതിന് ശേഷം താൻ എവിടെ പോകണമെന്നറിയാതെ ദോഹ ജദീദിലെ മെട്രോ സ്റ്റേഷനിൽ നിസ്സഹായയായി ഇവര്‍ മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കുന്നത് കണ്ട കോഴിക്കോട് ജില്ലയിലെ കെഎംസിസി പ്രവർത്തകൻ ഷെരീഫ് നിട്ടൂർ കാര്യങ്ങൾ അന്വേഷിക്കുകയും ബന്ധപ്പെട്ടവരുമായി വിഷയം പങ്കുവെക്കുകയുമായിരുന്നു.
വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി ഐസിബിഎഫുമായി ബന്ധപ്പെടുകയും ഇന്ത്യൻ എംബസിയുടെ ഷെൽറ്ററിൽ താൽക്കാലിക താമസ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിക്കുകയും, തിരികെ നാട്ടിലേക്കു പോകുന്നതിനായിട്ട് ആവശ്യമായ യാത്ര രേഖകൾ ഏറ്റവും അടുത്ത ദിവസങ്ങളിൽ എംബസ്സിയുടെ സഹായത്താൽ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോട് കൂടി തിരികെ നാട്ടിലേക്കുള്ള വിമാനത്തിൽ അവരെ സുരക്ഷിതമായി അയക്കുവാൻ സാധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










