കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ‘കർമ്മ’ എന്നാണ് പിപി ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിൽപ്പനയ്ക്ക്. സെക്കൻഡ്ഹാൻഡ്. സെക്കൻഡ്ഹാൻഡ്. സ്ഥലം പാലക്കാട്. വില 000’ എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചിരുന്നു. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ . അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യ പ്രതിക്കൂട്ടിലാകുന്നത്. ഈ സമയത്ത് പിപി ദിവ്യയ്ക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ ആഞ്ഞടിച്ചിരുന്നു. അധികാരത്തിന്റെ അഹന്തയിൽ പച്ച ജീവനെ കൊന്നുവെന്നായിരുന്നു അന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. ദിവ്യയെ പാർട്ടി സംരക്ഷിക്കപ്പെടുന്നുവെന്നും ആരോപിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










