തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താൻ ദേവസ്വം ഒരുങ്ങുന്നു. റീൽ ചിത്രീകരിക്കാൻ അഹിന്ദു യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തെ തുടർന്നാണ് പുണ്യാഹം നടത്തുന്നത്. ക്ഷേത്രത്തിൽ പുണ്യാഹം നടത്തുമെന്നും 6 ദിവസത്തെ പൂജയും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു.
നാളെ രാവിലെ മുതൽ വീണ്ടും 18 പൂജകളും 18 ശീവേലിയും ഉണ്ടാകും. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണമുണ്ടാകും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽ ചിത്രീകരിക്കാൻ കയറി. ജാസ്മിൻ ജാഫറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീലുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ഷേത്രക്കുളത്തിൽ ഭഗവാൻ കൃഷ്ണനെ ആരാധിക്കുന്നു. ക്ഷേത്രത്തിന്റെ ഭാഗമായ പുണ്യകുളത്തിൽ വീഡിയോ ചിത്രീകരണം നിരോധിച്ചിരിക്കുന്നു. അഹിന്ദുക്കൾക്ക് കുളത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. അനുമതിയില്ലാതെ റീലുകൾ ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിട്ടുണ്ട്.
അതെ സമയം മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്. സംഭവം വിവാദമായയതോടെ ജാസ്മിൻ ജാഫർ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുമെന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










