യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ എത്തുന്നു. ഒക്ടോബർ 26ന് ശേഷമുള്ള ശൈത്യകാല ഷെഡ്യൂളിൽ പുതിയ സർവീസുകൾ ഉണ്ടാകും.
ഗൾഫ് സെക്ടറുകളിലേക്ക് ഉൾപ്പെടെ വിമാനങ്ങൾ എത്തും. സൗദി എയർലൈൻസ്, ആകാശ് എയർ, ഫ്ലൈ 91 തുടങ്ങിയ സർവീസുകൾ ആണ് കരിപ്പൂരിലേക്ക് എത്തുന്നത്.യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് വിമാനക്കമ്ബനികളെ ആകര്‍ഷിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആകാശ് എയര്‍ കാലിക്കറ്റ്-മുംബൈ സര്‍വീസ് ആരംഭിയ്ക്കും. സൗദി സെക്ടറിലേക്കും ആകാശ് എയര്‍ സര്വീസുണ്ടായേക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്ബാട്ട് പറഞ്ഞു.
സൗദി എയര്‍ ലൈന്‍സിന്റെ രിയാദ്-കാലിക്കറ്റ് സര്‍വീസും ഫ്ളൈ -91 കാലിക്കറ്റ് – ഗോവ സര്‍വീസുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. നിലവില്‍ കാലിക്കറ്റ് നിന്ന് ഗോവയിലേക്ക് നേരിട്ട് സര്‍വീസ് ഇല്ല. സൗദി എയര്‍ ലൈന്‍സ് ജിദ്ദയിലേക്കും ഫളൈ-91 ലക്ഷദ്വീപിലെ അഗത്തിയിലേക്കുംകൂടി സര്‍വീസ് നടത്തുന്നത് പരിഗണനയിലുണ്ട്. ഒക്ടോബര്‍ 26-ന് ശേഷമുള്ള ശൈത്യകാല ഷെഡ്യൂളിലായിരിയ്ക്കും പുതിയ സര്‍വീസുകള്‍. കാലിക്കറ്റില്‍ നിന്ന് പുതുതായി തുടങ്ങിയിരുന്ന ലക്ഷദ്വീപ് ക്വാലംലംപൂര്‍ സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










