ശരീരത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. പരുക്കുകൾക്കോ വ്യായാമത്തിനോ ശേഷം ശരീരകലകൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും ശരീരകലകളുടെ വളർച്ചയ്ക്കും പ്രോട്ടീൻ സഹായിക്കുന്നു. ദഹനവും മെറ്റബോളിസവും ഉൾപ്പെടെയുള്ള ജൈവരാസപ്രവർത്തനങ്ങൾക്കും പ്രോട്ടീൻ ആവശ്യമാണ്. ഹോർമോൺ ഉൽപാദനത്തിന്, പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിന്റെ ഉൽപാദനത്തിന് പ്രോട്ടീൻ ആവശ്യമാണ്.
ശരീരം ക്ഷീണിക്കുമ്പോൾ ഊർജമേകാനും പ്രോട്ടീൻ വേണം. പ്രോട്ടീന്റെ അഭാവം വളരെ . ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിലെത്തിയില്ലെങ്കിൽ ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കും. പ്രോട്ടീൻ ഡഫിഷ്യൻസിയുടെ തീവ്രതയനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടും. നീർവീക്കം
കാലുകളിലും ഉദരത്തിലും വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. പ്രോട്ടീൻ ലെവൽ താഴുമ്പോൾ ശരീരം ഫ്ലൂയിഡുകളെ നിലനിർത്തുകയും ചുറ്റുമുള്ള കലകളിലേക്ക് ഇത് ലീക്കു ചെയ്യുന്നത് തടയുകയും ചെയ്യും. വളരെ തീവ്രമായ പ്രോട്ടീൻ ഡഫിഷ്യൻസിയുടെ ലക്ഷണമാണിത്. . മസില്‍ മാസ് നഷ്ടപ്പെടുക
ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമല്ലെങ്കിൽ അത് മസിൽ മാസും പേശീബലവും നഷ്ടപ്പെടാൻ കാരണമാകും.
പ്രോട്ടീന്റെ അഭാവം, രോഗപ്രതിരോധശേഷി കുറയ്ക്കാം. അണുബാധകളും രോഗവും എളുപ്പത്തിൽ പിടിപെടാൻ ഇത് കാരണമാകും. ആവശ്യമുള്ളത്ര ആന്റിബോഡി ഇല്ലാത്തതിനാലാണ് രോഗങ്ങൾ വരുന്നത്. തലമുടി, ചർമം, നഖങ്ങൾ ഇവയ്ക്ക് പ്രശ്നങ്ങൾ മുടി കൊഴിയുക, നഖങ്ങൾ വിണ്ടുകീറുക, ചർമം വരളുക ഇതെല്ലാം പ്രോട്ടീൻ ഡിഫിഷ്യൻസി കൊണ്ടുണ്ടാകും. ഈ കലകളുടെയെല്ലാം ആരോഗ്യം നിലനിർത്താൻ പ്രോട്ടീൻ ആവശ്യമാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










