കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പ്രസവിച്ചതും. പ്രായപൂർത്തിയാകാത്തതിനാൽ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു.
സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും മൊഴിയെടുത്തു. ഒരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും പിന്നീട് ഇയാള്‍ കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മരിച്ചയാളാണ് കുഞ്ഞിൻ്റെ പിതാവെന്നായിരുന്നു മൊഴി. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു അപകടമരണം കണ്ടെത്താനായില്ല. യഥാര്‍ഥ പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടി നുണ പറയുകയാണോ എന്ന സംശയത്തിലാണ് പോലീസ്. അതെ സമയം പെണ്‍കുട്ടിയെ ഒന്നിലധികം പേര്‍ പീഡിപ്പിച്ചെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










