ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞളും ഇഞ്ചിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്.ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍- ഇഞ്ചി വെള്ളം കുടിക്കുന്നത് ആര്‍ത്രൈറ്റിസ് രോഗം മൂലമുള്ള ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും.
വണ്ണം കുറയ്ക്കാനും മഞ്ഞളും ഇഞ്ചിയും ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായി എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ മഞ്ഞള്‍- ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കാം.ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍- ഇഞ്ചി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










