കന്നി വനിതാ ഏകദിന കിരീടം നേടിയ ഇന്ത്യൻ ടീമിനെ സിനിമാ താരങ്ങൾ അഭിനന്ദിച്ചു. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങൾ ഇന്ത്യൻ ടീമിന്റെ നേട്ടത്തെ പ്രശംസിച്ചു. ബോളിവുഡ് താരങ്ങളും ടീമിനെ അഭിനന്ദിച്ചു. ചരിത്രം നീല നിറത്തിൽ എഴുതപ്പെട്ടു.ദൃഢനിശ്ചയവും ഒത്തൊരുമയുംകൊണ്ട് എന്തെല്ലാം നേടാനാകുമെന്ന് ഇന്ത്യന്‍ വനിതാ ടീം ലോകത്തിന് കാണച്ചുകൊടുത്തു. നിങ്ങള്‍ കോടിക്കണക്കിനുപേര്‍ക്ക് പ്രചോദനവും രാജ്യത്തിനാകെ അഭിമാനവുമാണ്’, മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതുല്യരായ ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ചരിത്രം കുറിച്ചു. രാജ്യത്തെ മുഴുവന്‍ അഭിമാനത്താല്‍ നിറച്ചു. ഇത് ജയത്തിനുമപ്പുറം ആത്മവീര്യത്തിന്റേയും അതിജീവനത്തിന്റേയും വിശ്വാസത്തിന്റേയും കയാണ്. ചാമ്പ്യന്മാരേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’, മമ്മൂട്ടി കുറിച്ചു.ബോളിവുഡ് താരങ്ങളായ വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ, പ്രിയങ്കാ ചോപ്ര, കരീനാ കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവരും വിജയം ആഘോഷിച്ചു. ‘1983-നെക്കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞുള്ള അറിവ് മാത്രമാണുണ്ടായിരുന്നത്. അത്തരമൊരു നിമിഷം ഞങ്ങള്‍ക്ക് തന്നതിന് നന്ദി. ഇത് തലമുറകള്‍ക്കുള്ളതാണ്’, ശ്രദ്ധ കപൂര്‍ കുറിച്ചു.മഹത്തായ നേട്ടമെന്നായിരുന്നു അനുഷ്‌കാ ശര്‍മയുടെ പ്രതികരണം. ആനന്ദത്താല്‍ കരയുകയാണെന്ന് കരിഷ്മ കപൂര്‍ കുറിച്ചു. പ്രിയങ്കാ ചോപ്രയും അഭിനന്ദനം ചൊരിഞ്ഞു. ഷെഫാലി വര്‍മയുടെ പ്രകടനത്തെ പേരെടുത്ത് പറഞ്ഞ് വിക്കി കൗശല്‍ പ്രശംസിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










