കൊച്ചി സംഗീത പരിപാടികളിൽ പങ്കെടുക്കുന്നതിന് വിദേശത്തു പോകാൻ റാപ്പർ വേടണ് അനുമതി. വിദേശത്തു പോകുന്നതിന് ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് വേടൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി അനുമതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ജാമ്യവ്യവസ്ഥകൾ നിർദേശിച്ചിരുന്നു.
സംസ്ഥാനം വിട്ടു പോകരുത്, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ഇളവു വേണമെന്ന വേടന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിലെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചിരുന്നു.നവംബർ 11ന് ദുബായ്, നവംബർ 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്, ഡിസംബർ 20ന് ജർമനി എന്നിങ്ങനെ തനിക്കുള്ള സംഗീതപരിപാടികൾ കാണിച്ചാണ് വേടൻ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടത്.
സ്റ്റേജ് ഷോകൾ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് വിദേശത്തു പോകാൻ പാടില്ലെന്ന നിബന്ധന വച്ചതിലൂടെ. മാത്രമല്ല, രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നുമാണ് വേടൻ വാദിച്ചിരുന്നത്. സെഷൻസ് കോടതി ഇക്കാര്യത്തിലുള്ള ഹർജി തള്ളിയതോടെയാണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










