തൃശൂർ ∙ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകൾ തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നും പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പറഞ്ഞു. വേടനു പോലും അവാർഡ് നൽകിയെന്ന മന്ത്രിയുടെ പരാമർശത്തിനെതിരെ വേടൻ രംഗത്തെത്തി. ഇക്കാര്യത്തിൽ ഇനി പ്രതികരണമില്ലെന്ന് വേടൻ പറഞ്ഞു.
‘‘എനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചു. വ്യക്തി ജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവുണ്ട്’’ – വേടൻ പറഞ്ഞു.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടനു ലഭിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










