കുവൈത്ത് സിറ്റി: സന്ദർശകർക്കും പ്രവാസികൾക്കും സന്തോഷവാർത്തയുമായി കുവൈത്ത്. വിസയും റെസിഡൻസി പെർമിറ്റും ഇനി എളുപ്പത്തിൽ ലഭ്യമാക്കാനായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫ് സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ‘കുവൈത്ത് ഇ-വിസ’ സംവിധാനത്തിന്റെ ഭാഗമായി, ഒരു വിസ വെറും അഞ്ച് മിനിറ്റിനുള്ളിൽ ഇഷ്യൂ ചെയ്യാനാകും.
ഗ്രീൻ അർബൻ ഡെവലപ്‌മെന്‍റ് ഇനിഷ്യേറ്റീവ്‌സ് ഫോറത്തിന്റെ ഇടവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യത്ത് ദ്രുതഗതിയിലുള്ള വികസനമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ഇന്നത്തെ യാഥാർത്ഥ്യം മുൻപത്തേതിനേക്കാൾ വളരെയധികം വ്യത്യസ്തമാണെന്നും ശൈഖ് ഫഹദ് വ്യക്തമാക്കി.
കുവൈത്തിന്‍റെ പ്രത്യേക കാലാവസ്ഥയെ ഉയർത്തിക്കാട്ടിക്കൊണ്ട്, ഒക്ടോബർ 15 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ രാജ്യം മികച്ച വിനോദസഞ്ചാര കേന്ദ്രമാണെന്നും, ഈ കാലാവസ്ഥ കുവൈത്തിനെ അയൽരാജ്യങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്ന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









