നടി എസ്തർ അനിൽ മോഹൻലാലിന്റെ ഒരു ചിത്രം ആരാധകരുമായി പങ്കുവെച്ചു. മോഹൻലാൽ എഡിറ്റ് ചെയ്ത എസ്തറിന്റെ ചിത്രം നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. എസ്തറിന്റെ ചിത്രം എഡിറ്റ് ചെയ്ത മോഹൻലാൽ, മടിയിൽ ഒരു കുരങ്ങൻ ഇരിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ എന്ന അടിക്കുറിപ്പും മോഹൻലാൽ ചിത്രത്തിന് നൽകിയിട്ടുണ്ട്.
സഹതാരങ്ങളോട് തമാശയും സ്നേഹവും പങ്കുവയ്ക്കുന്ന മോഹൻലാലിന്റെ ഈ കുസൃതിക്ക് വലിയ പ്രതികരണമാണ് ആരാധകർ നൽകുന്നത്. ഈ ചിത്രം പങ്കുവച്ചുകൊണ്ട് എസ്തർ നൽകിയ അടിക്കുറിപ്പുകളും ശ്രദ്ധേയമായി. “ലാൽ അങ്കിളിനൊപ്പം മറ്റൊരു ദിവസം കൂടി ‘അതിജീവിക്കുന്നു’. ആരെങ്കിലും എന്നെ രക്ഷിക്കൂ,” എന്നായിരുന്നു എസ്തറിന്റെ കുറിപ്പ്. മോഹൻലാൽ എഡിറ്റ് ചെയ്ത് അയച്ച ചിത്രത്തോടൊപ്പം, “ഒരേ ഒരു മോഹൻലാൽ സൃഷ്ടിച്ച കലാരൂപം” എന്നും എസ്തർ കൂട്ടിച്ചേർത്തു. മോഹൻലാൽ ഈ ചിത്രം അയച്ചതിന്റെ സ്ക്രീൻഷോട്ടും എസ്തർ പങ്കുവെച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










