അഗ്നിവീർ ഒഴിവുകളുടെ എണ്ണം പ്രതിവർഷം ഒരു ലക്ഷമായി ഉയർത്താനാണ് സൈന്യത്തിന്റെ പദ്ധതി. ഏകദേശം 1.8 ലക്ഷം സൈനികരുടെ കുറവ് പരിഹരിക്കുന്നതിനായി അഗ്നിവീർ ഒഴിവുകളുടെ എണ്ണം നിലവിലെ 45,000-50,000 ൽ നിന്ന് എല്ലാ വർഷവും ഒരു ലക്ഷത്തിലധികമായി ഉയർത്താനാണ് സൈന്യത്തിന്റെ പദ്ധതി.
2020, 2021 എന്നീ വര്‍ഷങ്ങളിലെ കോവിഡ് മഹാമാരിയുടെ സമയത്ത് കരസേന സൈനിക റിക്രൂട്ട്മെന്റ് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ഓരോ വര്‍ഷവും 60,000-65,000 സൈനികരാണ് വിരമിച്ചിരുന്നത്. അഗ്‌നിപഥ് പദ്ധതി ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ഇത്. അന്നത്തെ പദ്ധതികള്‍ അനുസരിച്ച്, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കരസേനയിലേക്കുള്ള അഗ്‌നിവീര്‍മാരുടെ എണ്ണം ഘട്ടംഘട്ടമായി 1.75 ലക്ഷം വരെയായി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. നാവിക, വ്യോമ സേനകളിലെ റിക്രൂട്ട്മെന്റ് കണക്കുകളും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 28,700 ആയി ഉയര്‍ത്താനും പദ്ധതിയുണ്ടായിരുന്നുഅഗ്‌നിപഥ് പദ്ധതി പ്രകാരം 2022-ല്‍ പരിമിതമായ എണ്ണം സൈനികരുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടും, ഓരോ വര്‍ഷവും 60,000-65,000 സൈനികര്‍ വിരമിക്കുന്നത് തുടര്‍ന്നു. വിരമിക്കുന്ന സൈനികരെയും 2026 ഡിസംബര്‍ മുതല്‍ പിരിഞ്ഞുപോകാന്‍ സാധ്യതയുള്ള അഗ്‌നിവീര്‍മാരുടെ എണ്ണവും കണക്കിലെടുത്ത്, ഈ വര്‍ഷം മുതല്‍ അഗ്‌നിവീരന്മാരുടെ റിക്രൂട്ട്മെന്റിനായി വര്‍ഷം തോറും ഏകദേശം 1 ലക്ഷം അധിക ഒഴിവുകള്‍ പ്രഖ്യാപിക്കാനാണ് കരസേന ആലോചിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










