കുവൈത്ത് സിറ്റി: കുവൈത്തിൽ വിതരണം ചെയ്യാനായി സൂക്ഷിച്ച വൻതോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി ഒരു ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയുടെ കൈവശം മയക്കുമരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ് . സുരക്ഷാ സേന ഇയാളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തി.റെയ്ഡിൽ ഏകദേശം ഏഴ് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഇതിൽ അഞ്ച് കിലോഗ്രാം ഹെറോയിനും രണ്ട് കിലോഗ്രാം മെത്താംഫെറ്റാമൈനും ഉൾപ്പെടുന്നു. കൂടാതെ മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന രണ്ട് അളവ് യന്ത്രങ്ങളും പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









