വയറിലൊരു പ്രശ്‌നം വന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള കാര്യങ്ങള്‍ അവതാളത്തിലാകും. അത്തരത്തിലൊരു പ്രശ്‌നമാണ് അസിഡിറ്റി. ശരിയല്ലാത്ത ജീവിതശൈലിയും കൃത്യതയില്ലാത്ത ഭക്ഷണശീലവും മാനസിക സമ്മർദ്ദം, പുകവലി, കഫൈൻ ഉപയോഗം എന്നിവയൊക്കെ കാരണങ്ങളാണ്. ഇതിനുള്ള പ്രതിവിധിയാണ് ഇഞ്ചി ചായ . ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുംഅതുപോലെ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റിയെ തടയാന്‍ ഗുണം ചെയ്യും.
നോണ്‍- സിട്രസ് പഴങ്ങള്‍ വാഴപ്പഴം, ആപ്പിള്‍, പിയര്‍ തുടങ്ങിയ നോണ്‍- സിട്രസ് പഴങ്ങളും അസിഡിറ്റിയെ തടയാന്‍ സഹായിക്കും.നാരുകളാല്‍ സമ്പന്നമായ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റിയെ അകറ്റാന്‍ സഹായിത്തും.ഇളനീര്‍ കുടിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങളെ അകറ്റാന്‍ ഗുണം ചെയ്യും. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










