മലപ്പുറം: മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ അറസ്റ്റിൽ. നിലമ്പൂർ പോലീസ് ആണ് ഫിലിപ്പിനെ കസ്റ്റഡിയിൽ എടുത്തത്. പതിനാറുകാരിയുടെ പരാതിയിൽ കോഴിക്കോട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിൽ ഫിലിപ്പ് മമ്പാട് സജീവമായിരുന്നു. കാഞ്ഞങ്ങാട്ടുവെച്ചും നിലമ്പൂർവെച്ചും തന്നെ പീഡനത്തിനിരയാക്കിയെന്നാണ് പതിനാറുകാരി പരാതിനൽകിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










