ഓറഞ്ച് കഴിച്ചിട്ട് അതിന്റെ തൊലി വലിച്ചെറിയുകയാണ് നമ്മളിൽ പലരും ചെയ്യാറ് എന്നാൽ ഓറഞ്ച് തൊലി ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് . വൈറ്റമിൻ സി, നാരുകൾ, ആന്റിഓക്സിഡന്റുകൾ, നാച്വറൽ ഓയിൽ ഇവയെല്ലാം ഓറഞ്ച് തൊലിയിൽ ധാരാളമുണ്ട്. ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യവർധനവിനും ഓറഞ്ച് തൊലി സഹായിക്കും. ഓറഞ്ച് തൊലിയുടെ ഗുണങ്ങളറിയാം.ഓറഞ്ച് തൊലിയിലടങ്ങിയ നാരുകൾ (fibre) ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധം, വായുകോപം, ദഹനക്കേട് ഇവ അകറ്റുന്നു. ഓറഞ്ച് തൊലി പൊടിച്ചതും ഇതുപയോഗിച്ചുണ്ടാക്കുന്ന ചായയും പതിവായി ഉപയോഗിക്കുന്നത് കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഓറഞ്ച് തൊലിയിലടങ്ങിയ സംയുക്തങ്ങൾ അലർജികൾ അകറ്റാൻ സഹായിക്കും. തുമ്മൽ, ശ്വസനപ്രശ്നങ്ങൾ ഇവ അകറ്റാൻ ഓറഞ്ച് തൊലിക്ക് കഴിയും. ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ഓറഞ്ച് തൊലി സഹായിക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാവധാനത്തിലാക്കാനും ഇത് സഹായിക്കും. ഓറഞ്ച് തൊലി രണ്ടായി മുറിച്ച് അതിൽ മെഴുകോ എണ്ണയോ നിറച്ച് തിരിയിട്ട് മനോഹരവും പ്രകൃതിദത്തവുമായ മെഴുകുതിരികൾ ഉണ്ടാക്കാം. ഉണക്കിയ ഓറഞ്ച് തൊലി കൊണ്ട് മാലയുണ്ടാക്കാനും ഇത് വോൾ ഡെക്കർ ആയി ഉപയോഗിക്കാനും സാധിക്കും. വീട് അലങ്കരിക്കാൻ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദമായ ഒരു വസ്തു കൂടിയാണ് ഓറഞ്ച് തൊലി. ഉണങ്ങിയ ഓറഞ്ച് തൊലിയിൽ കറുവാപ്പട്ട ഗ്രാമ്പൂ, ഏലയ്ക്ക തുടങ്ങിയവ ചേർത്ത് ഉണ്ടാക്കുന്ന സുഗന്ധക്കൂട്ട് ഏറെ നേരം മുറികൾക്ക് സുഗന്ധമേകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










