ടെഹ്‌റാൻ: ഇറാനിൽ ഇസ്രയേൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ടെഹ്‌റാൻ നഗരത്തിൽ മിസൈൽ ആക്രമണം ഉണ്ടായതായി വിവരങ്ങൾ പുറത്തുവന്നു. യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.ഇറാൻ പരമോന്നത നേതാവായ അലി ഖമനെയിയുടെ ഓഫീസിനടുത്തും ആക്രമണമുണ്ടായതായി സൂചനകളുണ്ട്. അമേരിക്കയും ഇസ്രയേൽയും ചേർന്നാണ് ആക്രമണം നടത്തിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. സംഭവത്തെ തുടർന്ന് ഖമനെയിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി അറിയുന്നു.
അതേസമയം ഇസ്രയേൽയിൽ രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങുന്നതായും വിവരം ലഭിക്കുന്നു. ടെഹ്‌റാന്റെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും ഉടൻ നിലച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










