Monday, June 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

by PressLive TV
March 30, 2026, 5:25 PM
in Kerala, Palakkad
24 0
0
തിരഞ്ഞെടുപ്പ് കാലം; സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം

ഒരു നീലപ്പെട്ടിക്ക് ചുറ്റും കേരളരാഷ്ട്രീയം കറങ്ങി തിരിഞ്ഞ രാത്രി. പാലക്കാട്‌ കെ പി എം ഹോട്ടലിൽ പോലീസും കോൺഗ്രസ്‌ പ്രവർത്തകരും നേർക്കുനേർ നിന്ന ആ പാതിരാത്രിയിൽ കഥാനായകൻ രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു. വിവാദത്തെ കുറിച്ച് രാഹുൽ പ്രതികരിച്ചത് കട്ടൻചായയും ഈത്തപ്പഴവും കഴിച്ചു കൊണ്ട് അതിരാവിലെ മർകസിൽ വെച്ചാണ്.

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ ഏറെ വിവാദമായ നീലപെട്ടി ഉറക്കമൊഴിച്ച് കേരളം ചർച്ച ചർച്ചചെയ്യുമ്പോൾ യു ഡി എഫ് സ്ഥാനാർഥി വിതരണത്തിന് കൊണ്ട് വന്ന പെട്ടിയിലെ പണവുമായി മുങ്ങിയെന്നായിരുന്നു ആരോപണം. ഇതേ കുറിച്ചാണ് മാധ്യമപ്രവർത്തകർ അതിരാവിലെ രാഹുലിനോട്‌ ചോദ്യമുന്നയിച്ചത്. രാഹുൽ പാലക്കാട്‌ ഇല്ലാത്തതാണല്ലോ വിഷയം ഇത്രയും വഷളാക്കിയത്, രാത്രി തന്നെ അവിടെടെയെത്തി വിവാദം അവസാനിപ്പിക്കാമായിരുന്നില്ലേ. കാന്തപുരം ഉസ്താദിനെ കണ്ട് അനുഗ്രഹം വാങ്ങലാണ് തിരിച്ചു പോകുന്നതിനേക്കാൾ എനിക്ക് പ്രധാനം, നേതാക്കളും ഉസ്താദിനെ കണ്ട് തിരിച്ചാൽ മതിയെന്നാണ് അറിയിച്ചത്. രാവിലെ 6 മണിക്കാണ് ഉസ്താദ് സമയം തന്നത്, ആ സമയം ഉസ്താദിനെ കണ്ടേ പറ്റൂ… രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിയിലുണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായുള്ള കൂടിക്കാഴ്ച്ചക്ക് അന്നവർ നൽകിയ പ്രാധാന്യം.

ഒരു സ്ഥാനാർഥിയിലോ, ഒരു പാർട്ടിയിലോ, ഒരു മുന്നണിയിലോ ഒതുങ്ങുന്നതല്ല ഈ കൂടിക്കാഴ്ച്ചയുടെ പ്രാധാന്യം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പ് കാലവും സ്ഥാനാർഥികളുടെ മർകസിലേക്കുള്ള തീർത്ഥാടനകാലം കൂടിയാണ്. കൊടിയുടെ നിറഭേദങ്ങളില്ലാതെ മുന്നണി വ്യത്യാസമില്ലാതെ ഇത്രയേറെ സ്ഥാനാർഥികളും നേതാക്കളും കൂടിക്കാഴ്ച്ചക്കെത്തുന്ന മറ്റൊരിടം കേരളത്തിലുണ്ടാവില്ല, ഒരു പക്ഷെ രാജ്യത്തും. മത സമുദായിക നേതാക്കളെയും ആചാര്യൻമാരെയും പുരോഹിതൻമാരെയും കാണുന്നത് തിരഞ്ഞെടുപ്പ്കാലത്ത് രാഷ്ട്രീയനേതാക്കളുടേയും സ്ഥാനാർഥികളുടെയും പതിവുരീതികളാണ്.

പാണക്കാട്ടും കണിച്ചുകുളങ്ങരയിലും ചങ്ങനാശ്ശേരിയിലും വിവിധ ക്രിസ്ത്യൻ സഭാ ആസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്കാലത്ത് സന്ദർശനങ്ങൾ പതിവാണ്. എന്നാൽ എല്ലാ സാമുദായിക രാഷ്ട്രീയ സമവാക്യങ്ങൾക്കുമ പ്പുറത്ത് സ്ഥാനാർഥികൾ കൂട്ടത്തോടെ എത്തുന്ന ഒരേ ഒരിടം മർകസാണ്. വിശ്വാസവും രാഷ്ട്രീയവുമായ നയവ്യതിയാനങ്ങൾ മൂലം 1989 ൽ സമസ്ത കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ച അന്ന് മുതൽ തുടങ്ങിയതാണ് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കാന്തപുരത്തിന്റെ സ്വീകാര്യതയും രാഷ്ട്രീയ സ്വാധീനവും.

നിമിഷപ്രിയ വിഷയത്തിൽ ഉൾപ്പെടെ ഉസ്താദിന്റെ നിലപാടുകൾ അന്തർദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ടത് അടുത്തിടെയാണ്. മലബാറിലെ ഒട്ടുമിക്ക സ്ഥാനാർഥികളും മുന്നണിവ്യത്യാസമില്ലാതെ ഇതിനകം കാന്തപുരത്തെ കണ്ടുകഴിഞ്ഞു. ഉറപ്പുകൾ വാങ്ങിയും നൽകിയും ഇടതുവലതു മുന്നണി നേതാക്കളും മർകസിലെത്തി കാന്തപുരത്തെ കണ്ടു കഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി തുടങ്ങിയ നേതാക്കളെല്ലാം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ഇതിനകം കണ്ടു കഴിഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥികൾ നേരത്തെ മുതൽ കാന്തപുരത്തെ കാണുന്നുണ്ടെങ്കിലും മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്ക് അടുത്ത കാലത്താണ് മർകസ് സന്ദർശനം തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രധാനപ്പെട്ട ഷെഡ്യൂളായി മാറിയത്. സംഘടനാപരമായി ഒരു നിലപാട് സ്വീകരിച്ചു എന്നതിന്റെ പേരിൽ കാന്തപുരത്തെ അതിരൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത നേതാക്കൾക്ക് പോലും ഒരു പ്രയാസവും ഇല്ലാതെ മർകസിൽ എത്താൻ കഴിയുന്നു എന്നതാണ് കാന്തപുരത്തിന്റെ ക്വാളിറ്റി. ചിലയിടങ്ങൾ ചിലർക്ക് മാത്രം തുറക്കപ്പെടുകയും ചില സമുദായിക നേതാക്കളുടെ അപ്രീതിക്ക് കാരണമായതിന്റെ പേരിൽ വേട്ടയാടപ്പെടുകയും ചെയ്യുന്ന കാലത്താണ് നാളിതുവരെ നല്ലത് പറയാത്തവർക്ക്‌ പോലും മർകസിൽ ഹൃദ്യമായ സ്വീകരണം ലഭിക്കുന്നത്. വരുന്ന സ്ഥാനാർഥികളുടെ മതവും, ജാതിയും, രാഷ്ട്രീയവും നോക്കാതെ ഉസ്താദിന്റെ നിറഞ്ഞ പുഞ്ചിരി എല്ലാവർക്കും സമാസമം. എങ്ങിനെയാണിയാൾക്ക് കാന്തപുരത്തെ കാണാൻ കഴിയുന്നത് എന്ന് ന്യായമായും സംശയിച്ചു പോകും വിധം അദ്ദേഹത്തെ അധിക്ഷേപിച്ചവർ പോലും ആ കൈ പിടിച്ചു മുത്തം നൽകി സന്തോഷത്തോടെയാണ് മടങ്ങുന്നത്.

മർകസും നോളജ് സിറ്റിയും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരവും പതിവുപോലെ ഈ തിരഞ്ഞെടുപ്പ് കാലത്തും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും നിലയുറപ്പിക്കുന്നത് ഇടത്തോ വലത്തോ എന്ന് ആർക്കുമറിയില്ല. പക്ഷെ കുറ്റമറ്റ സംഘടന സംവിധാനമുള്ള കേരള മുസ്‌ലിം ജമാഅത്ത് അണികൾക്ക് വ്യക്തമായ സന്ദേശം നൽകുന്നതാണ് രീതി. കൃത്യമായ സംഘടന മെഷിനറി വഴി ഓരോരുത്തരിലേക്കും ആ സന്ദേശമെത്തും. ആ സന്ദേശം നിയമസഭ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നതാവും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Latest News#News

Related Posts

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍
Kerala

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍

May 17, 2026
തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു
Kerala

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

May 6, 2026
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’
Kerala

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍

May 17, 2026
തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

May 6, 2026
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’

April 29, 2026
വിമാന ടിക്കറ്റിന് നിരക്ക് പരിധി: പുതിയ കേന്ദ്ര ഉത്തരവോടെ അധിക തുക തിരികെ ലഭിക്കും

ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ!

April 9, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍

May 17, 2026
തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

തവനൂരിലെ അട്ടിമറി വിജയം: മുസ്‌ലിം സമുദായത്തിന്റെ ഇച്ഛാശക്തിയും മതനിരപേക്ഷ ബോധവും വിസ്മയിപ്പിക്കുന്നു

May 6, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.