ഇറാൻ-അമേരിക്ക സംഘര്‍ഷം; ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടി, റദ്ദാക്കിയത് 10,000ത്തിലേറെ സർവീസുകൾ! വിമാനങ്ങളക്ക് നീണ്ട വഴികള്‍ സ്വീകരിക്കേണ്ടി വരുന്നതിനാൽ ഇന്ധന ചിലവും കൂടി! പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 10,000ത്തിലധികം അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.
ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച സംഘര്‍ഷത്തിന് പിന്നാലെ വന്‍ തോതില്‍ വിമാന സര്‍വീസുകള്‍ ക്ക് ബാധിച്ചു. ഇന്ത്യയില്‍നിന്ന് പശ്ചിമേഷ്യയിലേക്ക് ദിവസേന ഉണ്ടായിരുന്ന 300–350 വിമാന സര്‍വീസുകള്‍ ഇപ്പോള്‍ 80–90 ആയി കുറഞ്ഞു. 50% വരെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഈ മേഖലയുമായി ബന്ധപ്പെട്ടതിനാല്‍ വിമാനക്കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി.
പല രാജ്യങ്ങളിലെയും എയര്‍സ്പേസ് അടച്ചതോ നിയന്ത്രിച്ചതോ യുദ്ധ സാഹചര്യത്തെ തുടര്‍ന്നുള്ള സുരക്ഷാ പ്രശ്നങ്ങള്‍,ജെറ്റ് ഇന്ധനവില വര്‍ധനയും പ്രവര്‍ത്തനച്ചെലവുകളും,യൂറോപ്പ്, ഉത്തര അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ നീണ്ട വഴികള്‍ സ്വീകരിക്കേണ്ടിവരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










