നല്ല ആരോഗ്യം നിലനിർത്തുന്നതിന് പോഷകസമ്പന്നമായ ആഹാരം അത്യാവശ്യമാണ്. പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ മൈക്രോന്യൂട്രിയന്റുകളും നമ്മള് ഉറപ്പാക്കേണ്ടതുണ്ട്.
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോള്‍ പ്രകടമാകുന്ന 5 പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.
- ഉറക്കക്കുറവ്
നല്ല സുഖകരമായ ഉറക്കം ലഭിക്കാൻ മഗ്നീഷ്യം ശരീരത്തെ ഏറെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മ മഗ്നീഷ്യത്തിന്റെ കുറവ് മൂലവും ഉണ്ടാകാം.
- പേശിവലിവും വിറയലും
ശരീരത്തിലെ നാഡികളുടെ പ്രവർത്തനം, കാല്‍സ്യത്തിന്റെ ചലനം, പേശികളുടെ വിശ്രമം എന്നിവ നിയന്ത്രിക്കാൻ മഗ്നീഷ്യം ആവശ്യമാണ്. മഗ്നീഷ്യം കുറയുമ്പോള്‍ വിറയ്ക്കുകയോ, കടുത്ത വേദനയോടു കൂടിയ പേശിവലിവ് അനുഭവപ്പെടുകയോ ചെയ്യാം.
- അമിതമായ മാനസിക സമ്മർദ്ദം
സമ്മർദ്ദം ഉണ്ടാകാൻ പല കാരണങ്ങളുമുണ്ടാകാമെങ്കിലും ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ കുറവുണ്ടാകുന്നതും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നിങ്ങളെ നയിച്ചേക്കാം. മഗ്നീഷ്യം കുറയുന്നത് ശരീരത്തിന്റെ സമ്മർദ്ദത്തെ പ്രതിരോധിക്കാനുള്ള ശേഷിയെ ബാധിക്കും.
- നെഞ്ചിടിപ്പ് കൂടുക
ശരീരത്തിലെ കാല്‍സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയുടെ അളവ് കൃത്യമായി നിലനിർത്തി ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കാൻ മഗ്നീഷ്യം സഹായിക്കുന്നു.
- വിട്ടുമാറാത്ത തലവേദന
മൈഗ്രേൻ പോലുള്ള കടുത്ത തലവേദനകള്‍ക്ക് മഗ്നീഷ്യത്തിന്റെ കുറവുമായി ബന്ധമുണ്ട്. അതിനാല്‍ മഗ്നീഷ്യം കുറയുമ്പോള്‍ വിട്ടുമാറാത്ത തലവേദനയും മൈഗ്രേനും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










