ആലപ്പുഴ: ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ തമിഴ്‌നാട് സ്വദേശിനിയായ സ്പാ ജീവനക്കാരി ശരണ്യ രാധാകൃഷ്ണൻ (34) മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിന് തൊട്ടുമുമ്പുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ചൊവ്വാഴ്ച രാത്രി 11.50ഓടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പവും അസം സ്വദേശിനിയായ മറ്റൊരു സ്പാ ജീവനക്കാരിയോടൊപ്പവുമാണ് ശരണ്യ ഹൗസ്ബോട്ട് സവാരിക്കായി എത്തിയത്. പുന്നമടയിലെ ഒരു സ്പായിലെ ജീവനക്കാരികളായിരുന്നു ഇരുവരും.രാത്രിയിൽ കരയിലേക്ക് മടങ്ങുന്നതിനിടെ ഒരു ഹൗസ്ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ശരണ്യ കായലിലേക്ക് വീണത്. തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ ജൂലൈ 15-ന് ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









