കോഴിക്കോട് | താഴെ കൂടരഞ്ഞിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പൂവാറംതോട് സ്വദേശി അഭിജിത്ത് (19) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം .അഭിജിത്തിനൊപ്പം യാത്ര ചെയ്തിരുന്ന സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവാറംതോട്ടില്‍ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മുക്കത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അഭിജിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









