ദുബായ്: യുഎഇയില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന മുന്നറിയുപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.രാജ്യത്തിന്റെ ഉള്‍നാടൻ പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും അബുദാബിയിലെ ലിവയില്‍ ചൂട് 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് അറിയിപ്പ്.
തീരദേശ നഗരങ്ങളില്‍ താപനിലയില്‍ നേരിയ കുറവ് അനുഭവപ്പെടുമെങ്കിലും അബുദാബിയിലും ഷാർജയിലും താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെയും ദുബായില്‍ ചൂട് 40 ഡിഗ്രി വരെ ഉയരാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റർ വരെയാണെങ്കിലും ചില സമയങ്ങളില്‍ ഇത് 30 കിലോമീറ്റർ വരെ ഉയരാനുളള സാദ്ധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റർ വരെയാകാം. പുറം ജോലികളില്‍ ഏർപ്പെടുന്നവർ കനത്ത ചൂടിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










