വയറിലെ എരിച്ചില്‍, ഗ്യാസ്, അസിഡിറ്റി, ദഹനക്കേട്… തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ന് പലരെയും അലട്ടുന്നത്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയില്‍ പലരും ഇതെല്ലാം നേരിടുന്നതാണ്.വയറിലെ എരിച്ചില്‍, ഗ്യാസ്, അസിഡിറ്റി, ദഹനക്കേട്… തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ന് പലരെയും അലട്ടുന്നത്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയില്‍ പലരും ഇതെല്ലാം നേരിടുന്നതാണ്.
ദഹനവ്യവസ്ഥയുടെ കേന്ദ്രമായ കുടലിന്റെ ആരോഗ്യം മോശമാകുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. കുടലില്‍ വസിക്കുന്ന കോടിക്കണക്കിന് ഗുണകരമായ ബാക്ടീരിയകളുടെ സംതുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.
നമ്മുടെ ഭക്ഷണരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഗ്യാസും ദഹനക്കേടും അകറ്റി കുടലിന്റെ ആരോഗ്യം പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കും. ഇതിനായി ഭക്ഷണത്തില്‍ വരുത്തേണ്ട പ്രധാന മാറ്റങ്ങളും എന്തെല്ലാം കഴിക്കണമെന്നും അറിയാം. കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താൻ പ്രോബയോട്ടിക്സുകള്‍ അത്യാവശ്യമാണ്. അതിനാല്‍ ദിവസവും ഭക്ഷണശേഷം ഒരു ഗ്ലാസ് മോരോ തൈരോ കുടിക്കുന്നത് അസിഡിറ്റിയും ഗ്യാസും തടയാൻ സഹായിക്കും.ദഹനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും നാരുകള്‍ അടങ്ങിയ ആഹാരം ദിവസേന ഉള്‍പ്പെടുത്തണം.
ചെറുപയർ, കടല തുടങ്ങിയ പയറുവർഗ്ഗങ്ങളാണ് ഇതില്‍ ഏറ്റവും മികച്ചത്. അതുപോലെ തന്നെ പച്ചക്കറികളും ഫൈബർ അടങ്ങിയ പഴവർഗ്ഗങ്ങളും അതായത് പപ്പായ, നേന്ത്രപ്പഴം, ആപ്പിള്‍ തുടങ്ങിയവ. ദിവസവും മാംസാഹാരം മാത്രം കഴിക്കുന്നത് കുടലിനെ മോശമായ രീതിയില്‍ ബാധിക്കുന്നു.
അതിനാല്‍ ആഴ്ച്ചയില്‍ മൂന്ന് നാല് ദിവസമെങ്കിലും ഇത്തരം ഭക്ഷണക്രമം പിന്തുടരണം.കുടല്‍ ശുദ്ധമായിരിക്കാനും ദഹനരസങ്ങള്‍ കൃത്യമായി ഉത്പാദിപ്പിക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ യാതൊരു മടിയും കൂടാതെ ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക. വെറുതെ വെള്ളം കുടിക്കാൻ മടിയാണെങ്കില്‍, ജീരകവെള്ളം, കരിങ്ങാലി വെള്ളം, ചുക്കുവെള്ളം എന്നിവ കുടിക്കുന്നത് ഗ്യാസ് കെട്ടിക്കിടക്കുന്നത് ഒഴിവാക്കും. വെള്ളം കുടിക്കുന്നത് കുറഞ്ഞാലും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടും.
നല്ല ബാക്ടീരിയകള്‍ക്ക് ആവശ്യമായ പോഷണം നല്‍കുന്ന ഭക്ഷണങ്ങളാണ് പ്രീബയോട്ടിക്സുകള്‍. വെളുത്തുള്ളി, ഉള്ളി, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ വാഴപ്പഴം, മരച്ചീനി/ കിഴങ്ങുവർഗ്ഗങ്ങള്‍ എന്നിവയും പ്രീബയോട്ടിക്സിന്റെ നല്ല സ്രോതസ്സുകളാണ്. അമിതമായി എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കണം. അതുപോലെ ചായ, കാപ്പി, തുടങ്ങിയ കഫീനടങ്ങിയവയും ഒഴിവാക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










