മാവൂർ: സ്ത്രീകൾക്കായുള്ള ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ചുകൊണ്ട് ‘ഗ്ലാം’ ലേഡീസ് ക്ലോത്തിങ് സ്റ്റോർ മാവൂരിൽ പ്രവർത്തനം ആരംഭിക്കുന്നു. ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
മാവൂർ ബസ് സ്റ്റാൻഡിന് എതിർവശത്തായി പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. കിലോയ്ക്ക് 899 രൂപ നിരക്കിൽ വസ്ത്രങ്ങൾ ലഭ്യമാക്കുന്ന ‘ഫാഷൻ ബൈ വെയ്റ്റ്’ പദ്ധതിയും 699 രൂപയിൽ താഴെ വിലയുള്ള കുർത്തികളുടെയും ടോപ്പുകളുടെയും വിപുലമായ ശേഖരവും പ്രധാന ആകർഷണങ്ങളാണ്.
ആധുനിക ഫാഷനും മികച്ച നിലവാരവുമുള്ള വസ്ത്രങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








