Thursday, August 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Crime news

സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

by PressLive TV
August 20, 2026, 7:41 PM
in Crime news, National
5 0
0
സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

Oplus_16908288

ഹൈദരാബാദ്: തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

കൊണ്ടമല്ലേപ്പള്ളി നാഗാ‌ർജുന പബ്ലിക് സ്കൂള്‍ പ്രിൻസിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്പപ്പെട്ടത്. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രിൻസിപ്പലിന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ പിടിക്കപ്പെട്ടതാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഓഗസ്റ്റ് 11ന് ജെബി കോളനിയിലെ വീട്ടിലാണ് രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 27 തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപയും മോഷണം പോയിരുന്നു. സംഭവസമയം രൂപയുടെ ഭ‍ർത്താവ് രാജേന്ദർ റെഡ്ഡി ഹൈദരാബാദിലായിരുന്നു. അമ്മായിയമ്മയുമായി രൂപ സംസാരിച്ച അവസാന ഫോണ്‍ കോളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്.

സംസാരിക്കുന്നതിനിടെ രൂപ ‘ബാബു’ എന്നുവിളിച്ചിരുന്നു. ഇതാണ് കേസില്‍ നിർണായകമായത്. സാധാരണ രൂപ സ്കൂളിലെ വിദ്യാർത്ഥികളെ വിളിക്കാനാണ് ബാബു എന്ന വാക്കുപയോഗിക്കുന്നത്. ഇക്കാര്യം അമ്മായിയമ്മ പൊലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അദ്ധ്യാപികയുടെ ദിനചര്യ കൃത്യമായി അറിയാവുന്ന സ്കൂളിലെ വിദ്യാ‌ർത്ഥികളെയും ജീവനക്കാരെയും ചോദ്യംചെയ്തു.

ഇതിനിടെയാണ് പത്താംക്ലാസിലെ രണ്ടുവിദ്യാ‌ർത്ഥികള്‍ പാർട്ടിയും മറ്റും നടത്തിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇവരില്‍ നിന്നും 1.51 ലക്ഷം രൂപയും ഐഫോണും പിടിച്ചെടുത്തു. പണം രക്ഷിതാക്കള്‍ നല്‍കിയതാണെന്ന് വിദ്യാർത്ഥികള്‍ മൊഴി നല്‍കിയെങ്കിലും ഫോറൻസിക് പരിശോധനയില്‍ നോട്ടുകളില്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് വിദ്യാർത്ഥികള്‍ പിടിയിലായത്.

വിദ്യാർത്ഥികളില്‍ ഒരാളില്‍നിന്ന് നേരത്തെ പ്രിൻസിപ്പലും സ്കൂള്‍ ജീവനക്കാരും മൊബൈല്‍ ഫോണും പണവും കണ്ടെത്തിയിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ഹോസ്റ്റലില്‍നിന്ന് മാറ്റാൻ പ്രിൻസിപ്പല്‍ തീരുമാനിക്കുകയും വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രിൻസിപ്പലിനെ ലക്ഷ്യമിടാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

അഞ്ചുദിവസമായി വിദ്യാർത്ഥികള്‍ രൂപയെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കത്തിയും ഗ്ലൗസും വാങ്ങിയ ഇവ‍ർ രൂപയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശവും നിരീക്ഷിച്ചു. സിസിടിവി കാമറകളുള്ള സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് ഇവ‍ർ രൂപ റെഡ്ഡിയുടെ വീട്ടിലെത്തിയത്. ഒരാള്‍ വീടിന്റെ മതില്‍ചാടി അകത്തേക്ക് എത്തുകയും മറ്റൊരാള്‍ പുറത്ത് കാത്തിരിക്കുകയുമായിരുന്നു. വീട്ടില്‍ കയറി പണം തെരയുന്നതിനിടെ വിദ്യാ‍ർത്ഥിയെ രൂപ കണ്ടു. തന്നെ തിരിച്ചറിയുമെന്ന് ഭയന്നതോടെയാണ് പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴുക്കുചാലിലേയ്ക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Crime#India#Latest News#News

Related Posts

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണം നൽകി വാങ്ങിയ സാധനം മാരക വിപത്താകാം, അധികൃതരുടെ മുന്നറിയിപ്പ്.
Kerala

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണം നൽകി വാങ്ങിയ സാധനം മാരക വിപത്താകാം, അധികൃതരുടെ മുന്നറിയിപ്പ്.

August 19, 2026
നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.
National

നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

August 17, 2026
കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.
National

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

August 20, 2026
സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

August 20, 2026
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ചെലവ് കേരളം വഹിക്കുമെന്ന് വി.ഡി. സതീശൻ, ‘അനുവദിക്കില്ല’ എന്ന് വിജയ്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ചെലവ് കേരളം വഹിക്കുമെന്ന് വി.ഡി. സതീശൻ, ‘അനുവദിക്കില്ല’ എന്ന് വിജയ്.

August 20, 2026
കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

കൈക്കൂലി വാങ്ങിയ മുൻ എ.എസ്.ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

August 20, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Crime news
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

തിരുവനന്തപുരത്തെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; പോലീസും കോർപറേഷനും നടപടി ശക്തമാക്കി.

August 20, 2026
സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ; ശരീരത്തിൽ കണ്ടെത്തിയത് 27 മുറിവുകൾ.

August 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.