ജെറുസലേം: 2014 ന് സമാനമായി ഗാസയിൽ ഇസ്രയേൽ ഒരു കരയാക്രമണത്തിന് ഒരുങ്ങുകയാണ്. സൈന്യം ഗാസയിലേക്ക് കടന്നതായി വ്യാഴാഴ്ച വെളിപ്പെടുത്തിയ ഇസ്രായേൽ പിന്നീട് പിന്മാറിയെങ്കിലും അതിർത്തിയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചു. ഗസ്സയിലുടനീളം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കനത്ത നാശംവിതച്ച് ബോംബർ വിമാനങ്ങൾ തീ തുപ്പുന്നത് തുടരുകയാണ്.
വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇസ്രായേൽ സൈന്യം ഔദ്യോഗിക കുറിപ്പിൽ കരയാക്രമണം ആരംഭിചെന്ന് വ്യക്തമാക്കിയത്. എന്നിരുന്നാലും, സൈന്യം അതിർത്തി കടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് പിന്നീട് ഇറക്കി. ടാങ്കുകളും പീരങ്കികളും ഉപയോഗിച്ച് ആക്രമണം ആരംഭിച്ചത് വൈകാതെ കരസേന പ്രദേശത്തേക്ക് കടന്നുകയറുന്നതിന്‍റെ ഭാഗമാണോയെന്ന് വ്യക്തമല്ല. 7,000 റിസർവ് സൈനികർ ഉൾപ്പെടെ, തിരിച്ചുവിളിച്ച് കരസേന പൂർണസജ്ജമായി നിൽക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് സർക്കാരിന്റെ അംഗീകാരത്തോടെ ആരംഭിക്കുമെന്നാണ് സൂചന.
ഗാസ സിറ്റിയിൽ വെള്ളിയാഴ്ച കനത്ത ബോംബാക്രമണം തുടരുകയാണ്. പട്ടണം അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ളതിനാൽ നിരന്തരമായ ആക്രമണങ്ങൾ നഗരത്തെ പൂർണ്ണമായും നശിപ്പിക്കുമെന്ന ആശങ്കയുണ്ട്.
അതേസമയം, അറബികളും ജൂതന്മാരും ഒരുമിച്ച് താമസിക്കുന്ന പ്രദേശങ്ങളിൽ തീവ്രജൂത ഗ്രൂപ്പുകൾ നടത്തിയ ആക്രമണങ്ങളിൽ സർക്കാരിനെ ബാധിച്ചിട്ടുണ്ട്. കാറുകൾ കത്തിച്ചും സ്വത്തുക്കൾ നശിപ്പിച്ചും വ്യക്തികൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടുമാണ് ഇവിടെ തീവ്ര സംഘങ്ങൾ അഴിഞ്ഞാടുന്നത്. ആഭ്യന്തര കലഹമായി മാറിയാൽ രാജ്യത്തിന്റെ നിലനിൽപ്പ് നശിപ്പിക്കാമെന്ന് ഇസ്രയേൽ പ്രസിഡന്റ് റുവെൻ റിവ്‌ലിൻ മുന്നറിയിപ്പ് നൽകി.
തീവ്രവാദ ജൂത ഗ്രൂപ്പുകൾ ബീർഷെബ, നെഗേവ്, ടിബീരിയാസ്, ഹൈഫ എന്നിവിടങ്ങളിൽ തെരുവിലിറങ്ങി. വ്യക്തികൾക്കെതിരായ സംഘടിത ആക്രമണങ്ങൾ ഈ പ്രദേശങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. നെതന്യാഹുവിന്റെ കീഴിൽ രാജ്യം സമ്പൂർണ്ണ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ആരോപിച്ചു. അതിനിടെ, സൈനിക അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കിൽ 400 ഓളം ഫലസ്തീനികളെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. മറ്റൊരു നഗരമായ ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









