ജിദ്ദ: ഇന്ന് 1,269 പുതിയ രോഗികളും 1,081 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,52,956 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,35,520 ഉം ആയി. 16 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,393 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,043 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,489 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.15 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. മക്ക പ്രവിശ്യയിൽ ഇന്ന് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 444, റിയാദ് 285, കിഴക്കൻ പ്രവിശ്യ 162, മദീന 89, അസീർ 78, ജീസാൻ 75, അൽ ഖസീം 53, ഹാഇൽ 26, നജ്റാൻ 23, തബൂക്ക് 15, വടക്കൻ തിർത്തി മേഖല 8, അൽബാഹ 6, അൽ ജൗഫ് 5.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









